2012, മേയ് 6, ഞായറാഴ്‌ച

സുഹൂരിഷാ നൂരി ഭാഗം [32]

---------------------------------------------------------------------------
മുബല്ലിഗുല്‍ ഇഹ്സാനി വ 
മുസഹിഹുത്തഅലീമാത്ത് 
==========================================================
നിരന്തരമായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന ഈമാനിക
ചൈതന്യത്തിലൂടെ മാത്രമേ ഉന്നതമായ ഇഹ്സാന്റെ അനുഭവ
ലോകത്തേക്ക്‌ ഒരു വിശ്വാസി എത്തിപ്പെടുകയുള്ളൂ.അദ്ധ്യാത്മിക
മേഖലയില്‍ നിരവധി കാതം സഞ്ചരിച്ച അനുഭവ സമ്പത്തുള്ള ആ 
ത്മീയ ഗുരുവിനെ കൊണ്ട് മാത്രമേ ഒരു വിശ്വാസിയെ ഈ മഹോ
ന്നത മേഖലയിലേക്ക്‌ കൈ പിടിച്ചുയര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ.
തന്റെ സഹവാസത്തിലിരിക്കുന്ന വിശ്വാസികളെ അചഞ്ചലമായ
ഈമാനിക ചൈതന്യം പകര്‍ന്നു കൊടുത്ത് അവരെ ഇഹ്സാന്റെ 
മേഖലയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ മഹാനായ ആത്മീയ ഗുരു
വാണ് ഹസ്രത്ത് സുഹൂരിഷാ നൂരി[റ]
നൂറുല്‍ മശാഇഖ്[റ]ഹസ്രത്ത് സുഹൂരിഷാ   നൂരി[റ]ക്ക്‌ നല്‍കിയ
സ്ഥാനപ്പേര് തന്നെ ഇതിന് തെളിവാണ് ,1972-ല്‍ -22-പേര്‍ക്ക് ഖി 
ലാഫത്ത് കൊടുക്കുന്ന വേളയില്‍ നൂറുല്‍ മശാഇഖ് [റ]മുന്‍ ഖലീഫ 
യായ ഹസ്രത്ത്‌ സുഹൂരിഷാനൂരി[റ]യെ പുതിയ ഖലീഫമാര്‍ക്ക്‌ പ
രിചയപ്പെടുത്തി കൊടുത്തത് "മുബല്ലിഗുല്‍ ഇഹ്സാനി വ മുസഹി
ഹുത്തഅലീമാത്ത്"എന്ന് വിശേഷിപ്പിച്ചാണ് ,അന്ന് ഖിലാഫത്ത് 
കൊടുത്തവരില്‍ മര്‍ഹൂം ബി.കുട്ടിഹസ്സന്‍ ഹാജി ഉള്‍പ്പെടെയുള്ള 
പ്രമുഖര്‍ ഉള്‍പ്പെടുന്നു ,
ഈ ചടങ്ങില്‍ വെച്ച് നൂറുല്‍ മശാഇഖ് [റ]ഖിലാഫത്ത് നല്‍കിയവ 
രോടായി പറയുന്നു,"നിങ്ങള്‍'ഈമാന്‍ വരെ തഅലീം കൊടുക്കുക ഇ
ഹ്സാന്‍ മുതല്‍ക്കുള്ള പാഠം നല്‍കുവാന്‍ സുഹൂരിഷായെ അധികാ
രപ്പെടുത്തുന്നു,
[1972]ല്‍ ഹൈദരാബാദില്‍ വെച്ച് പ്രമുഖരായ മറ്റ് ഖുലഫാക്കളുടെ 
സാന്നിധ്യത്തിലാണ് നൂറുല്‍ മശാഇഖ് [റ]ഈ പദവി ഹസ്രത്ത് സു 
ഹൂരിഷാ നൂരിക്ക്‌ നല്‍കിയത് ,ഇസ്ലാമിന്റെയും ഈമാനിന്റെയും പഠ
നങ്ങള്‍ കൈകാര്യം ചെയ്യുക എന്നത് ഇഹ്സാനെ അപേക്ഷിച്ച് വ 
ളരെ എളുപ്പമാണ് ,അത് കൊണ്ടുതന്നെ ദീനീ പ്രബോധകരില്‍ ഭൂരി
ഭാഗവും ഇസ്ലാം കാര്യത്തിലും അപൂര്‍വ്വം ചിലര്‍ ഈമാനിന്റെ കാര്യ 
ത്തിലും ഊന്നല്‍നല്‍കി പ്രവര്‍ത്തിക്കുന്നു,ഇസ്ലാമും ഈമാനും ഇഹ്
സാനും ഒരുപോലെ കൈകാര്യം ചെയ്തു കൊണ്ട് മുരീദന്മാരെ ആത്മീ 
യതയുടെ ഉത്തുംഗതയിലേക്ക്‌ ഉയര്‍ത്തുന്നതിന് സുഹൂരിഷാനൂരി[റ] 
ക്ക് ഉണ്ടായ പ്രത്യേക പാടവം എല്ലാവരും അംഗീകരിച്ചതാണ്,
===============================================
പ്രബോധന രംഗത്തെ നൂതനശൈലികള്‍
-------------------------------------------------------------------------------------------------------------------
ദീനീ പ്രബോധന രംഗത്ത് പുത്തനുണര്‍വും പുതിയ ശൈലികളും 
കൊണ്ട് വന്നത് സുഹൂരിഷാ നൂരി [റ]ആണ് ,അദ്ദേഹത്തിന്റെ പ്രവ 
ര്‍ത്തനം പള്ളികളിലും ഖാന്‍ഖാഹുകളിലും മാത്രം ഒതുങ്ങിയില്ല,സി
ല്‍സിലക്ക് സ്വന്തമായി ഒരു വാന്‍ സംഘടിപ്പിക്കുകയും ആ വാന്‍
ഉപയോഗിച്ച് പ്രചാരണം നടത്തിയതും കേരളക്കാര്‍ക്ക് പുതിയൊര 
നുഭവമായിരുന്നു,ആള്‍ക്കാര്‍ കൂടുന്ന അങ്ങാടികളിലും കവലകളിലും 
ചെറിയ ചെറിയ സദസ്സുകള്‍ സംഘടിപ്പിച്ച് പ്രബോധനം നടത്തു
ക മഹാനവര്‍കളുടെ പ്രത്യേകതയായിരുന്നു,
എന്തിനേറെ ഒരു പ്രാവശ്യം അജ്മീര്‍ ശരീഫിലേക്കുള്ള യാത്രയില്‍ 
തീവണ്ടിയില്‍ മൈക്ക്‌ ഘടിപ്പിച്ച് യാത്ര ചെയ്തത് മറക്കാന്‍ കഴിയാ 
ത്തഒരനുഭവമാണ്,അജ്മീര്‍ യാത്രയിലുടനീളം തഅലീമും ദിക്ര്‍ ഔ 
റാദുകളിലുമായി യാത്രക്കാരെ വ്യാപൃതരാക്കുവാന്‍ മഹാനവര്‍കള്‍
നേതൃത്വം നല്‍കി,ഇടക്കിടെയുള്ള ഹൈദരാബാദ്‌ യാത്രകളിലും ഹ 
ജ്ജ് ,സിയാറത്ത് തുടങ്ങിയ മറ്റ് യാത്രകളിലും ഇതേ അനുഭവങ്ങള്‍ 
തന്നെയാണുണ്ടായിരുന്നത് ജീവിതത്തിന്റെ ഒരിടവേളയിലും അ
ല്ലാഹുവിന്റെ ദിക്ര്‍ ഫിക്ര്‍ ഒഴിവാക്കുവാന്‍ അദ്ദേഹം സമ്മതിച്ചിരു 
ന്നില്ല ,സഹവസിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും അള്ളാഹുവി 
ന്റെ ദിക് റും ഫിക്റും ലഭ്യമാക്കുന്ന ആത്മീയ ധന്യതയാര്‍ന്ന അവ 
സ്ഥയാണ് മഹാനവര്‍കളിലുണ്ടായിരുന്നത് ,
===============================================
തബ് ലീഗും തവക്കുലും
========================================================================
നൂറുല്‍ മശാഇഖിന്റെ ഖലീഫമാരിലും മുരീദന്മാരിലും നിരവധി മത 
പണ്ഡിതന്മാരും.പ്രഗല്‍ഭരായ മതപ്രാസംഗികരും ഉണ്ടായിരുന്നു.
മര്‍ഹൂം പി,ഹൈദര്‍ മുസ്‌ലിയാര്‍ .കേരള സില്‍സില നൂരിയ്യയുടെ
ഇപ്പോഴത്തെ പ്രസിഡണ്ട് ബഹു:ഏലംകുളം പി മുഹമ്മദ്‌ മുസ് ലി 
യാര്‍ ,തെക്കന്‍ മേഖല അമീര്‍ ബഹു:എ.വി,ഇബ്രാഹീം നൂരി തുട
ങ്ങിയവര്‍ മതപ്രസംഗവേദികളില്‍ ജ്വലിച്ചുനിന്നിരുന്ന മതപ്രാസം 
ഗികരാണ്,മതപ്രസംഗ പരമ്പരകളിലൂടെ നല്ലൊരു സംഖ്യ വരുമാ
നമുള്ളവരായിരുന്നു ഇവരൊക്കെ,എന്നാല്‍,നൂറുല്‍മശാഇഖ് [റ]ന്റെ
ഖലീഫാ പട്ടം കിട്ടിയതോടെ പണത്തിന് മതപ്രസംഗം നടത്തുന്ന  
സമ്പ്രദായം ഇവര്‍ ഉപേക്ഷിച്ചു ,പണത്തിനു പകരം തവക്കുലിന്റെ 
മാര്‍ഗ്ഗം സ്വീകരിക്കുവാനാണ് നൂറുല്‍ മശാഇഖ് [റ]ഖലീഫമാരോട് 
ഉപദേശിച്ചത് ,നൂറുല്‍ മശാഇഖ് [റ]പറയുമായിരുന്നു ,
"തബ് ലീഗ് അമ്പിയാക്കളുടെ ചര്യയാണ് ,അവര്‍ അടിമകളെ ഉടമ 
യിലേക്ക്‌ അടുപ്പിക്കുവാനാണ് തബ് ലീഗ് നടത്തിയത് ,അള്ളാഹുവി 
ന്റെ പ്രീതിയും പൊരുത്തവുമാണ് തബ് ലീഗിലൂടെ കരസ്ഥമാക്കേ
ണ്ടത് ,ഈ ലക്‌ഷ്യം മുറുകെ പിടിച്ചായിരിക്കണം ദീനീ പ്രവര്‍ത്ത 
നം നടത്തേണ്ടത് "
നൂറുല്‍ മശാഇഖ് [റ]ന്റെ ഈ ഉപദേശം അക്ഷരാര്‍ത്ഥത്തില്‍ ജീവി 
തത്തില്‍ പകര്‍ത്തി കാണിച്ചുതന്ന മഹാനാണ് സുഹൂരിഷാനൂരി[റ]
അദ്ദേഹത്തിന്റെ തബ് ലീഗ് പ്രവര്‍ത്തനം അള്ളാഹുവിന്റെയും റസൂ
ല്‍ [സ]യുടെയും പൊരുത്തം മാത്രം ആഗ്രഹിച്ചുള്ളതായിരുന്നു,ഈ 
രംഗത്ത് ശാരീരികാസ്വാസ്ഥതയോ സാമ്പത്തിക പരാധീനതയോ
ദേശ ഭാഷ വിത്യാസമോ അദ്ദേഹത്തിന് തടസ്സമായില്ല,സര്‍വ്വവും 
ത്യജിച്ച് അള്ളാഹുവില്‍ തവക്കുലാക്കിയാണ് അദ്ദേഹം തബ് ലീഗ് 
ന് ഇറങ്ങിയത് ,
നൂറുല്‍ മശാഇഖിലൂടെ തനിക്ക്‌ പകര്‍ന്ന്കിട്ടിയ ഈശൈലി ഖുല
ഫാക്കളിലും പുലര്‍ന്ന് കാണുവാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു,സു 
ഹൂരിഷാ നൂരിയുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മര്‍ഹൂം പി.
ഹൈദര്‍ മുസ്‌ലിയാര്‍ പറഞ്ഞ ഒരനുഭവ കഥ ഈ സന്ദര്‍ഭത്തില്‍ 
ഓര്‍ത്തുപോകുന്നു ,,
===============================================
ഹൈദര്‍ മുസ്‌ലിയാര്‍[ന:മ ]
[കമാലുല്ലാ ഷാ സുഹൂരി]
http://kamaalullaashaa.blogspot.com/2011/09/1.html
------------------------------------------------------------------------------------------------------------------

2012, മേയ് 5, ശനിയാഴ്‌ച

സുഹൂരിഷാ നൂരി [ഭാഗം ] [31]

------------------------------------------------------------------------------------------------
ഇസ്തിഖാമത്തിന് മുന്‍ തൂക്കം 
------------------------------------------------------------------
ഒരു മുഹ്മിന്റെ ഏറ്റവും വലിയ കറാമത്ത് ശരീഅത്തിലുള്ള ഇസ്തികാ
ത്ത് [സുസ്ഥിരത]ആണ്.ചെപ്പടി വിദ്യകളും പൊടിക്കൈകളും വ്യാ
കമായ ഇക്കാലത്ത് ഇസ്തികാമത്തിന്റെ പ്രാധാന്യം അറിവുള്ളവര്‍
തന്നെ മറന്നു പോയ മട്ടാണ് ,ഏതെങ്കിലും തരത്തിലുള്ള "അത്ഭുത 
ങ്ങളുടെ"പിറകെ പോകുവാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം.ഒഴുക്കി 
നനുസരിച്ചുള്ള ഈ പ്രയാണത്തിന് ഒരു അപവാദമായിരുന്നു സുഹൂ 
രിഷാ[റ]തങ്ങളുടെ ജീവിത ശൈലി,
ഓരോ നിമിഷത്തിലും സര്‍വ്വപ്രവര്‍ത്തനങ്ങളിലും ഇസ്ലാമിക കര്‍
മ്മശാസ്ത്ര വിധികള്‍ക്ക് യാതൊരു വിഘ്നവും വരുത്താതെ അള്ളാഹു 
വും അവന്റെ ഹബീബായ റസൂല്‍കരീം[സ]യും പൊരുത്തപ്പെട്ട മാ
ര്‍ഗ്ഗത്തിലൂടെ മാത്രം ജീവിതം നയിച്ചമഹാനാണ് സുഹൂരിഷാ നൂരി 
[റ],സൃഷ്ടികളോട് തന്റെ പ്രയാസവും ആവലാതിയും പറയാതെ എ
ല്ലാം നാഥനായ റബ്ബില്‍മാത്രം ഭരമേല്‍പ്പിച്ച്.അവനിലൂടെ കാര്യങ്ങ
ള്‍ നേടിയെടുക്കുക എന്നതാണ് ഇസ്തിഖാമത്തിന്റെ മാര്‍ഗ്ഗം,ഈ ത 
ത്വം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചുതന്ന മഹാനാണ് സുഹൂരി 
ഷാ നൂരി [റ]
മഹാന്മാര്‍ പറയുന്നത്.കറാമത്ത് വെളിവാകുന്നത് ഒരു വലിയ്യിനെ 
സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് ഹൈള് രക്തം പൊട്ടിപ്പുറടുന്ന 
ത് പോലെയാണ് എന്നാണ്,അവര്‍ കറാമത്ത് വെളിവാകുന്നതിനെ 
തൊട്ട് ലജ്ജിക്കുന്നവരായിരിക്കും.കറാമത്ത് പ്രകടിപ്പിക്കുന്നത് വി
ലായത്തിന്റെ ഉന്നതികളിലേക്കുയര്‍ത്തുന്നതിന് തടസ്സമാകും എന്നാ 
ണ്‌ മഹാന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ,
സുഹൂരിഷാ നൂരി[റ]വിലായത്തിന്റെ ഉന്നതശ്രോണിയിലെത്തിയി 
ട്ടും ശരീഅത്തിന്റെയും ഇസ്തിഖാമത്തിന്റെയും മാര്‍ഗ്ഗം കൈവിട്ടില്ല.
തന്റെ ശൈഖായ നൂറുല്‍ മശാഇഖ് [റ]ന്റെ രീതിയാണ് ഈ മാര്‍ഗ്ഗം
തന്റെ മുരീദന്മാരെ എത്ര ഉന്നതമായ അവസ്ഥയിലും ശരീഅത്ത് ന 
ഷ്ടപ്പെട്ട മജ്ദൂബിന്റെ[ബുദ്ധിഭ്രമം സംഭവിച്ചവര്‍ ]അവസ്ഥയിലേക്ക്  
പരിണമിക്കുന്നതിന് നൂറുല്‍ മശാഇഖ് [റ]സമ്മതിച്ചിരുന്നില്ല.വിലാ 
യത്തിന്റെ ഔന്നത്യത്തിലും ശരീഅത്ത്‌ നിലനിര്‍ത്തി കൊണ്ടു പോ
കുവാന്‍ കഴിയുകഎന്നത് ഈസുലൂക്കിന്റെ പ്രത്യേകതയായി നൂറുല്‍
മശാഇഖ് [റ]പറയുമായിരുന്നു ,
"ശരീഅത്തില്ലാതെ ത്വരീഖത്ത് ബാത്വില്‍ [വഴി പിഴച്ചത് ]ആണ് 
ത്വരീഖത്തില്ലാത്ത ശരീഅത്ത്‌ നാഖിസ്‌ [അപൂര്‍ണം ]ആണ് "
നൂറുല്‍ മശാഇഖ്[റ]ന്റെ ഈ ഉപദേശം മഹാനവര്‍കള്‍ എപ്പോഴും 
എടുത്തു പറയുമായിരുന്നു ,
ഇസ്തിഖാമത്തിന്റെ മാര്‍ഗ്ഗത്തില്‍ ഉറച്ച് നിന്ന സുഹൂരിഷാ നൂരി[റ]
സ്വന്തം ജീവിതം തന്നെ അതിന്റെ ദര്‍പ്പണമായി മാറ്റുകയായിരുന്നു 
പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകളുടെയും തിരുനബി[സ]യുടെ 
ഹദീസുകളുടെയും സാരാംശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പച്ചയാ
യി പകര്‍ത്തി കാണിച്ചു തന്ന അദ്ദേഹത്തില്‍ നിന്നും ഖുലഫാക്കള്‍
ക്കും മുരീദന്മാര്‍ക്കും അനുഭവപ്പെട്ട നിരവധി"അത്ഭുതസംഭവങ്ങള്‍ "
ഉണ്ട് ,എന്നാല്‍ എല്ലായ്പ്പോഴും തന്റെ സ്ഥാനവും വലിപ്പവും എല്ലാ
വരില്‍ നിന്നും മറച്ച് വെക്കുകയാണ് അദ്ദേഹം ചെയ്തത്.
ജീവിത കാലത്ത് തന്നോടൊപ്പം അടുത്ത് സഹവസിച്ചിരുന്ന ഉറ്റവ 
രുടെ മുമ്പില്‍ പോലും തന്റെ മഹത്വം അദ്ദേഹം വെളിവാക്കിയിരു
ന്നില്ല.സുഹൂരിഷാ നൂരി[റ]യുടെ വഫാത്തിന് ശേഷമാണ് ആ സാ
ത്വികനായ വലിയ്യിന്റെ സ്ഥാനവും വലിപ്പവും ഉറ്റവര്‍ക്കുപോലും 
ബോധ്യപ്പെട്ടത് ,
സുഹൂരിഷാ നൂരി[റ]മനുഷ്യര്‍ക്കെന്ന പോലെ ജിന്നുകള്‍ക്കും തഅ
ലീം നല്‍കിയിരുന്നു!!!ഈ യാഥാര്‍ത്ഥ്യം അദ്ദേഹത്തിന്റെ സന്തത 
സഹചാരിയായിരുന്ന മര്‍ഹൂം പി,ഹൈദര്‍ മുസ്‌ലിയാര്‍ക്ക് ബോധ്യ 
പ്പെട്ടത് അദ്ദേഹത്തിന്റെ വഫാത്തിന് പിറകെയാണ്. അത്കൊണ്ട് 
തന്നെ ഉന്നതമായ അവസ്ഥ കൈവരിച്ചിട്ടും അത് പ്രകടിപ്പിക്കാ
തെ എളിമയോടെയും വിനയത്തോടെയും ജീവിതം നയിച്ച സുഹൂരി
ഷാ നൂരി[റ]യുടെ മഹത്വത്തെ ഹൈദര്‍ മുസ്‌ലിയാര്‍ എപ്പോഴും പ്ര 
കീര്‍ത്തിച്ചു പറയാറുണ്ടായിരുന്നു,
നിരവധി പണ്ഡിതന്മാരെയും ദീനീ പ്രവര്‍ത്തകരെയും കണ്ടവരാ
ണ്‌ കേരളക്കാര്‍ ,ദീനിന്റെ പേരിലും കള്ളത്വരീഖത്തിന്റെ പേരിലും 
ജനങ്ങളുടെ സമ്പത്തും സൗകര്യങ്ങളും ചൂഷണംചെയ്ത് തടിച്ചുകൊ
ഴുത്തവരുടെയും ഭൗതിക നേട്ടങ്ങള്‍ കൊയ്തെടുത്തവരുടെയും ജീവി 
ക്കുന്ന കഥകള്‍ ഇവിടെ സുലഭമാണ്.എന്നാല്‍ അള്ളാഹുവിനോടു
ള്ള ഖശിയ്യത്തിലും മുഹബ്ബത്തിലും സ്വന്തം ജീവിതം ഹോമിച്ച സു 
ഹൂരിഷാ നൂരി[റ]ഒരിഞ്ച്‌ ഭൂമിയോ തല ചായ്ക്കാന്‍ സ്വന്തമായി ഒരിട 
മോ ബാക്കിവെക്കാനില്ലാതെയാണ് ഈ ലോകത്ത് നിന്നും വിട പ 
റഞ്ഞത്,കോടീശ്വരന്റെ മകനായി ജനിച്ച് എല്ലാം അള്ളാഹുവിന്റെ 
മാര്‍ഗ്ഗത്തില്‍ പരിത്യജിച്ച് തികഞ്ഞ മിസ്ക്കീനായി വിടപറഞ്ഞ മഹാ 
നവര്‍കളുടെ ജീവിത ചരിത്രം റസൂല്‍ കരീം[സ]തങ്ങളുടെയും സ്വ ഹാബാക്കളുടെയും ജീവിതകാലത്തെ അനുസ്മരിപ്പിക്കുന്നു,
നൂറ് ശതമാനം മുതശരിയായി പരിപൂര്‍ണ മുതവക്കിലായി ഇസ്തി 
ഖാമത്തില്‍ അടിയുറച്ച്‌ ജീവിച്ച മഹാനവര്‍കളുമായി സഹവസിച്ച
ഖുലഫാക്കന്മാരെയും മുരീദന്മാരെയും മുതശരീങ്ങളും മുതവക്കിലീങ്ങ
ളുമായിട്ടാണ് മഹാനവര്‍കള്‍ വാര്‍ത്തെടുത്തത് .
അള്ളാഹുവിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും ജനങ്ങളെ അള്ളാ
ഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന അമ്പിയാക്കന്മാരുടെ തബ്
ലീഗ് ദൗത്യം 20 -ആം നൂറ്റാണ്ടിലും പച്ചയായി കാണിച്ചുതന്ന 
മഹാനാണ് സുഹൂരിഷാ നൂരി [റ]
---------------------------------------------------------------
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യുക 
http://silsilanooriyyazuhoori.blogspot.com/2012/05/32.html
=============================================

2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

സുഹൂരി ഭാഗം [30]

ദര്‍ഗ്ഗാ ശരീഫ്‌ 
=======================================
ശൈഖുനായുടെ ജനാസ എവിടെമറവ് ചെയ്യണം എന്നതായി പിന്നീ
ട് ചര്‍ച്ചാവിഷയം.പെരിന്തല്‍മണ്ണയില്‍ മറവ് ചെയ്യണമെന്ന് ഒരു കൂ 
ട്ടര്‍.അമ്മിനിക്കാട്ടുകാര്‍ക്ക് മഹാനവര്‍കളുടെ ജനാസ അവിടെ മറവ് 
ചെയ്യാനാണ് ആഗ്രഹം.അവര്‍ അതിനുവേണ്ടി നേരത്തെതന്നെ സ്ഥ
ലം ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു.
സില്‍സിലനൂരിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സുഹൂരിഷാനൂരി[റ]യോ 
ടൊപ്പം മുന്‍നിരയില്‍ പ്രധാനഖലീഫയായിരുന്ന ഹൈദര്‍ മുസ്ലിയാര്‍
തല്‍സമയം  സ്വദേശമായ  വെട്ടിക്കാട്ടിരിയിലായിരുന്നു.അദ്ദേഹ
ത്തോട് മരണവിവരം പറയാന്‍ ആളെഅയച്ചിട്ടുണ്ടായിരുന്നു.വിവരം 
ലഭിച്ച ഉടനെ ഹൈദര്‍ മുസ്‌ലിയാര്‍[ന:മ]കരുവാരകുണ്ടില്‍ മര്‍ഹൂം 
കല്ലായി കുഞ്ഞിപ്പുഹാജിയുടെ ഖബറിന് സമീപത്ത് ഖബര്‍ കുഴിക്കു
ന്നതിന് ആളെ ഏര്‍പ്പാട് ചെയ്തു,
അങ്ങിനെ പണ്ടൊരിക്കല്‍ മര്‍ഹൂം കല്ലായി കുഞ്ഞിപ്പുഹാജിയുടെ 
[ഞാന്‍ ഇവിടെ അടങ്ങിയാല്‍ ശൈഖുന ഇവിടെ വരുമോ]
എന്ന ചോദ്യത്തിന് നല്‍കിയ"ഇന്‍ശാ അല്ലാഹ് "എന്ന മറുപടി പ്രാ 
ബല്യത്തില്‍ വരുത്തിക്കൊണ്ട് കരുവാരക്കുണ്ടില്‍ മര്‍ഹൂം കുഞ്ഞി
പ്പുഹാജിക്ക് സമീപം മഹാനവര്‍കള്‍ മറവ് ചെയ്യപ്പെട്ടു,ഇവിടെ ത 
ന്നെയാണ് സുഹൂരിഷാനൂരി[റ]ശേഷം കേരളത്തില്‍ സില്‍സില നൂ 
രിയ്യയുടെ അമരക്കാരനായി പ്രശോഭിച്ച മഹാനായ ഹൈദര്‍മുസ് 
ലിയാര്‍[ന:മ][കമാലുല്ലാ ഷാ സുഹൂരി]അവര്‍കളെയും മറവ് 
ചെയ്യപ്പെട്ടത് ,
ഈമൂന്ന് മഹാരഥന്മാരും അന്ത്യവിശ്രമം കൊള്ളുന്ന ഈസ്ഥലത്ത്
സുന്ദരമായ ദര്‍ഗാശരീഫ്‌ പണി കഴിപ്പിച്ചത് തമിഴ് നാട്ടിലെ മധുര 
സ്വദേശിയും ഒരു ചെറുകിട കച്ചവടക്കാരനുമായ സിന്ദാ ഖാജാ സു 
ഹൂരി എന്ന ആളാണ്‌ ,അദ്ദേഹം സ്വന്തം വീടെടുക്കുന്നതിനു കരുതി 
വെച്ച പണം കൊണ്ടാണ് ദര്‍ഗാശരീഫ്‌ പണിതത് ,ഇടയ്ക്കിടെ കരു
വാരകുണ്ടില്‍ സിയാറത്തിനെത്തുന്ന ശൈഖുനായുടെ ജീവിത സര
ണി സ്വീകരിച്ച ആ മുരീദും കുടുംബവും ഇന്നും വാടക വീട്ടിലാണ് 
താമസിക്കുന്നത് ,
=============================================
അസാധാരണ വ്യക്തിത്വം 
===========================================
മഹാനായ സുഹൂരിഷാ നൂരി[റ]അസാധാരണ വ്യക്തിത്വത്തിന്റെ
ഉടമയായിരുന്നു.ശുക്ര്‍[നന്ദി]കനാഅത്ത് [ഉള്ളത് കൊണ്ട് തൃപ്തി 
പ്പെടല്‍ ]റിളാബില്‍ ഖളാഹ്[അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിപ്പെട
ല്‍ ]തവക്കുല്‍ [സര്‍വ്വസ്വവും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍ ]ശു 
ജാഅത്ത് [ശൗര്യം]ഹിമ്മത്ത് [ധൈര്യം]എന്നിവ അദ്ദേഹത്തിന്റെ 
വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു.അസ്ബാബിലേക്ക് 
[കാര്യകാരണങ്ങളിലേക്കും വസ്തുക്കളിലേക്കും]
നോക്കാതെ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് കൊണ്ടുള്ള അദ്ദേ
ഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതത്തോടുകൂടി മാത്രമേ നോക്കി 
ക്കാണാന്‍ കഴിയുകയുള്ളൂ,അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നാടും വീടും 
കച്ചവടവും സ്വത്തുക്കളും ബലിയര്‍പ്പിക്കുവാന്‍ തയ്യാറായ മഹാന
വര്‍കളുടെ ത്യാഗസന്നദ്ധത സ്വഹാബാക്കളുടെ ത്യാഗസ്മരണകളെ 
ആധുനിക യുഗത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിന്റെ മകുടോദാ
ഹരണമാണ്,
ഇരുപതാം നൂറ്റാണ്ടില്‍ ഖാദിരി-ചിശ്തി ത്വരീഖത്തിന്റെ പുനരുദ്ധാ
രകനും ഈ കാലഘട്ടത്തിലെ ഖുത്തുബുമായിരുന്ന തന്റെ ശൈഖ്
നൂറുല്‍ മശാഇഖ് സയ്യിദ്‌ നൂരിഷാ [റ]തങ്ങളുടെ ആജ്ഞ ശിരസാ 
വഹിച്ച് കൊണ്ട് സര്‍വ്വസ്വവും ദീനിന്റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍
പ്പിച്ച് വെറും കയ്യോടെ മദ്രാസില്‍ [ചെന്നൈ]കേരളത്തിലെത്തിയ 
മഹാനവര്‍കള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസ 
ങ്ങളും വിവരണാതീതമാണ്,കഷ്ടപ്പാടിന്റെ പരാമൃതയിലും ഉള്ളത്
കൊണ്ട്തൃപ്തിപ്പെട്ട് അള്ളാഹുവിന്റെ പരീക്ഷണങ്ങളെ നിരാക്ഷേപം 
സഹിക്കുവാന്‍ അദ്ദേഹം തയ്യാറായി,
കേരളത്തില്‍ ത്വരീഖത്ത് പ്രസ്ഥാനത്തിനെതിരെഉയര്‍ന്ന് പൊങ്ങി
യ കൊടുങ്കാറ്റുകള്‍ക്കിടയിലും അദ്ദേഹം പ്രകടിപ്പിച്ച വീര്യവും ധൈ
ര്യവും ആശ്ചര്യത്തോട് കൂടി മാത്രമേ ഓര്‍ക്കുവാന്‍ കഴിയുകയുള്ളൂ.സ 
ത്യത്തിന്റെമുമ്പില്‍ ആരെയുംകൂസാതെയുള്ള അദ്ദേഹത്തിന്റെ തന്റേ 
ടവും നിര്‍ഭയത്വവുമാണ് ഈ ത്വരീഖത്ത് പ്രസ്ഥാനം കേരളത്തില്‍ 
പച്ചപിടിച്ച് നില്‍ക്കുവാന്‍ കാരണമായത്‌ ,
---------------------------------------------------------------------------
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യുക 
http://silsilanooriyyazuhoori.blogspot.com/2012/05/31.html
========================================================================